Friday, September 20, 2024

ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി

പുന്നയൂർക്കുളം: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹാത്സവത്തിൻ്റെ ഭാഗമായി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജയന്തിദിനത്തിൽ തൃശ്ശൂർ നെഹ്റു യുവകേന്ദ്രയും പുന്നയൂർക്കുളം വിദ്യാർത്ഥി സേവാ സോസൈറ്റിയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ
ഫിറ്റിന്ത്യാ ഫ്രീഡം റൺ സംഘടിപ്പിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മിസിരിയ മുസ്താഖ് ഫ്രീഡം റൺ ഫ്ളാഗ് ഓഫ് ചെയ്തു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മുഹമ്മദുണ്ണി
ഫിറ്റിന്ത്യാ പ്രതിജ്ഞാ ചൊല്ലി കൊടുത്തു. നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽ കുമാർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ഗോകുൽ അശോകൻ, നെഹ്റു യുവകേന്ദ്ര ചാവക്കാട് ബ്ലോക്ക് പ്രതിനിധി നൈജിൽ
എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments