Friday, September 20, 2024

‘ബ്ലാക്ക് ഔട്ട്‌ ‘ നാടകത്തിന്റെ റിഹേഴ്‌സൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: കോവിഡ് പ്രതിസന്ധി മൂലം ജിവിതം ചോദ്യചിഹ്നമായ നാടക കലാകാരന്മാരെ സർക്കാർ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് നാടക കലാകാരന്മാരുടെ സംഘടനയായ അരങ്ങും അണിയറയും സംഘടിപ്പിക്കുന്ന ‘ബ്ലാക്ക് ഔട്ട്‌ ‘ നാടകത്തിന്റെ റിഹേഴ്‌സൽ ക്യാമ്പ് സംഘടിപ്പിച്ചു. നടൻ ജയരാജ് വാര്യർ ഉദ്ഘാടനം നിർവഹിച്ചു. ബിജു രാജാഗിരി അധ്യക്ഷത വഹിച്ചു.

ശിവജി ഗുരുവായൂർ, കല്ലൂർ ഉണ്ണികൃഷ്ണൻ, മനോജ്‌ നാരായണൻ, പുരുഷോത്തമൻ നായർ, ബാബു അണ്ടത്തോട് വിജയൻ ചാത്തന്നൂർ, കൃഷ്ണൻ വടശ്ശേരി, സുധീർ ബാബു, ഉദയ് തൊട്ടപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments