Friday, September 20, 2024

മുനക്കകടവിൽ നിന്നും പൊന്നാനിയിൽ നിന്നും ചാവക്കാട് വഴി തൃശൂർ മെഡിക്കൽ കോളേജിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ അനുവദിച്ചു

ചാവക്കാട്: കടപ്പുറം മുനക്കകടവിൽ നിന്നും  പൊന്നാനിയിൽ നിന്നും ചാവക്കാട് വഴി തൃശൂർ മെഡിക്കൽ കോളേജിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ അനുവദിക്കാൻ തീരുമാനമായി. ആദ്യം ഒരു മാസം ട്രയൽ റൺ ആയാണ് ബസ് സർവീസ് നടത്തുക.

മണ്ഡലത്തിലെ തീരദേശ പ്രദേശത്തെ ജനങ്ങൾക്ക് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള യാത്ര വളരെ ക്ലേശകരമായിരുന്നു. ഇതേ തുടർന്ന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനും, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിനോടും ഇക്കാര്യം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് അനുവദിക്കാൻ തീരുമാനമായത്.

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തീരദേശ ജനവിഭാഗത്തെ സംബന്ധിച്ചു വലിയ ആശ്വാസകരമായ തീരുമാനമാണ് സർക്കാരും, ഗതാഗത വകുപ്പും കൈകൊണ്ടതെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments