Friday, November 22, 2024

അധ്യാപകനെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചു; യുവാവ് അറസ്റ്റില്‍

ചങ്ങരംകുളം: ഓൺലൈൻ ക്ലാസെടുക്കുന്നതിന്റെ മറവിൽ വിദ്യാർഥിക്ക് അശ്ലീലചിത്രങ്ങൾ അയച്ചയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി എടയൂർ പനച്ചിക്കൽ മുഹമ്മദ് സാലിഹ്(24)നെയാണ് ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.

ചങ്ങരംകുളം സ്വദേശിയായ 12-കാരനെ അധ്യാപകനാണെന്നു തെറ്റിദ്ധരിപ്പിച്ച് വാട്സാപ്പിൽ സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments