കടപ്പുറം: കടപ്പുറം പഞ്ചായത്തിന്റെ കീഴിൽ അഞ്ചങ്ങാടി നസ്‌റുൽ ഇസ്ലാം യതീംഖാനയിൽ പ്രവർത്തിക്കുന്ന കോവിഡ് ഡൊമിസിലിയറി കെയർ സെന്ററിലേക്കുള്ള ഒരു ദിവസത്തെ മുഴുവൻ ഭക്ഷണം ലെഫ്റ്റ് ബ്ലോക്ക് കോളനിപ്പടിയുടെ നേതൃത്വത്തിൽ നൽകി. ലെഫ്റ്റ് ബ്ലോക്ക് മെമ്പർ ആച്ചി ബാബുരാജിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഭക്ഷണ പാക്കറ്റുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി, ലെഫ്റ്റ് ബ്ലോക്ക് പ്രവർത്തകരായ ശരത്, സുഹൈൽ, സി.കെ ഷെരീഫ്, എ.എച്ച് അജ്‌മൽ എന്നിവർ പങ്കെടുത്തു.