Friday, September 20, 2024

അണ്ടത്തോട് റെഡ്ഹൗസിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ.അക്ബറിന് സ്വീകരണം നല്‍കി.

പുന്നയൂർക്കുളം: അണ്ടത്തോട് റെഡ്ഹൗസിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ.അക്ബറിന് സ്വീകരണം നല്‍കി. റെഡ് ഹൗസില്‍ വെച്ച് നടത്തിയ സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ്‌ ഹബീല്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരിയും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.ഡി. ധനീപ്, റെഡ് ഹൗസ് സെക്രട്ടറി നവാസ് ഐനിക്കലും ചേര്‍ന്ന് പൂമാല അണിയിച്ച് എം.എല്‍.എയെ സ്വീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷിനോദ് നസീര്‍ സ്മാരക ട്രസ്റ്റ് രക്ഷാധികാരി ബക്കര്‍ പരയംപറമ്പില്‍, പ്രദീപ് കളത്തിങ്ങല്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീം, കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments