Friday, November 22, 2024

സ്വാശ്രയ കോളേജുകളിലെ ഫീസിളവിന്റെ ഉത്തരവ് എംഎസ്എഫ് കോളേജ് അധികാരികൾക്ക് കൈമാറി

ഗുരുവായൂർ: സ്വാശ്രയ കോളേജുകളിൽ ട്യൂഷൻ, യൂണിവേഴ്സിറ്റി ഫീസുകളല്ലാത്ത മറ്റെല്ലാ ഫീസുകൾക്കും ഇളവ് നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് എംഎസ്എഫ് കോളേജ് അധികാരികൾക്ക് കൈമാറി. ഗവർണ്ണറുടെ ഉത്തരവ് പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വേണു വി ഐ.എ.എസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എംഎസ്എഫിന്റെ നിരന്തരമായ ഇടപെടൽ മൂലമാണ് ഈ നടപടി ഉണ്ടായത്. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മമ്മിയൂർ എൽഎഫ് കോളേജിലേയും തൊഴിയൂർ ഐസിഎ കോളേജിലെയും അധികാരികൾക്കാണ് എംഎസ്എഫ് ഗുരുവായൂർ നിയോജകമണ്ഡലം ഭാരവാഹികളായ എം എസ് സ്വാലിഹ്, ഷംനാദ് പള്ളിപ്പാട്ട്, അഡ്വ: മുഹമ്മദ് നാസിഫ് എന്നിവരുടെ നേതൃത്വത്തിൽ ഉത്തരവ് കൈമാറിയത്. ജാസിർ, മുഹമ്മദ് സാബിത്ത്, അസ്ലം എന്നിവർ സന്നിഹിതരായിരുന്നു. നിയോജക മണ്ഡലത്തിലെ ബാക്കി വരുന്ന സ്വാശ്രയ കോളേജുകളിലെ അധികാരികൾക്കു ഉത്തരവ് എംഎസ്എഫ് അടുത്ത ദിവസം തന്നെ കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments