പുന്നയൂർക്കുളം: ഡി.വൈ.എഫ് ഐ – എസ്.എഫ്.ഐ മന്ദലാംകുന്ന് കിണർ യൂണിറ്റുകൾ സംയുക്തമായി സ്റ്റഡി കിറ്റ് വിതരണം നടത്തി. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. 15ാം വാർഡ് മെമ്പർ ആലത്തയിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മന്ദലാംകുന്ന് കിണർ യൂണിറ്റ് സെക്രട്ടറി പ്രഗിൽ സ്വാഗതം പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എ ഇസ്മായിൽ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം.ബി സുജീഷ്, എൽ.ഡബ്യു.സി.സി വൈസ് പ്രസിഡന്റ് ഫൈസൽ തേച്ചൻപുരക്കൽ, സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറി സുശീലൻ, യൂണിറ്റ് മെമ്പർമാരായ മുബഷിർ, ഷൗക്കത്ത്, ജിഷാദ്, നിഷാദ് പിലാക്കൽ, അർഷാദ് മാലിക്, റഫീഖ്, റയ്യാൻ എന്നിവർ പങ്കെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷെല്ലു നന്ദി പറഞ്ഞു.