ചാവക്കാട്: പുന്നയൂർക്കുളം തെക്കിനിയെടത്തുപടി കുഴിങ്ങര ജംഗ്ഷന്‍ റോഡ് നവീകരക്കുന്നതിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ.അക്ബര്‍ എം.എല്‍.എ നിവേദനം നൽകി. പൊതുമരാമത്ത് വക്കുപ്പ് മന്ത്രി മുഹമ്മദ് റിയാസിനാണ് നിവേദനം നല്‍കിയത്. തെക്കിനിയെടത്ത്പടിക്കും കുഴിങ്ങര ജംഗ്ഷനും ഇടയിലെ 320 മീറ്റർ നീളം വരുന്ന ഭാഗത്ത് മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗം ഉയര്‍ത്തുന്നതായും ഇവിടെ കാലപഴക്കമുള്ള പാലം പൊളിച്ചു നീളവും വീതിയും ഉയരവും കൂട്ടി പുതിയ പാലം പണിയുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളും എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എന്‍.കെ അക്ബര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 1.80 കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവര്‍ത്തിയെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.