Wednesday, May 6, 2026

ചെറുകഥാകൃത്തും സാമൂഹികപ്രവർത്തകനുമായ വി.ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട്: ചെറുകഥാകൃത്തും സാമൂഹികപ്രവർത്തകനുമായ വി.ബി ജ്യോതിരാജ്(69) അന്തരിച്ചു. അർബുദത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറോടെ മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. മാതൃഭൂമി വിഷുപ്പതിപ്പ് 1969-ൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ ചെറുകഥാമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയാണ് ജ്യോതിരാജ് എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്.

തൃശ്ശൂരിലെ ഒരു സ്വകാര്യ പ്രസാധനശാലയിൽ എഡിറ്റർ ആയിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘വി.ബി. ജ്യോതിരാജിന്റെ കഥകൾ’ ഉൾപ്പെടെ അഞ്ച് ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാല ചാപല്യങ്ങൾ, വെളിച്ചം അകലെയാണോ, ക്രൂശ്, മഴനൃത്തം എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ. ചാവക്കാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ വടക്കുംപാട്ട് വി.കെ. ബാലന്റെ മകനാണ്. അമ്മ: ചന്ദ്രമതി. ഭാര്യ: സുശീല. മക്കൾ: സുജിത്‌രാജ്, ജ്യോതിഷ്‌രാജ്. മരുമകൾ: ലതി. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments