Wednesday, May 6, 2026

ഗുരുവായൂരപ്പന് ബിംബശുദ്ധി കലശങ്ങൾ അഭിഷേകംചെയ്തു

ഗുരുവായൂർ: ഗുരുവായൂരപ്പന് ബിംബശുദ്ധി കലശങ്ങൾ അഭിഷേകംചെയ്തു. രാവിലെ ശീവേലി കഴിഞ്ഞ് നാല് ശുദ്ധികലശങ്ങൾ അഭിഷേകം ചെയ്തശേഷം ഋഗ്വേദമന്ത്രം കൊണ്ട് ധാരയും നടത്തി. തുടർന്ന് പഞ്ചതത്ത്വ കലശങ്ങളും ആടി. ഉച്ചപ്പൂജയ്ക്ക് 25 കലശങ്ങളും ഭഗവാന് അഭിഷേകമായി. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾ നിർവഹിച്ചു. രാത്രി ശ്രീഭൂതബലിയോടെയാണ് ശുദ്ധികലശ ചടങ്ങുകൾ സമാപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments