പുന്നയൂർ: മന്ദലാംകുന്നിലെ പ്രഥമ അഭിഭാഷകക്ക് വിൻഷെയറിൻ്റെ ആദരം. തൃശൂർ ഗവണ്മെന്റ് ലോ കോളേജിൽ നിന്നും ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാവ്യ വലിയകത്തിനെയാണ് മന്ദലാംകുന്ന് വിൻ ഷെയർ ക്ലബ്ബ് അനുമോദിച്ചത്. മന്ദലാംകുന്ന് ബീച്ച് റോഡിൽ മള്ഹറുൽ ഹുദാ മദ്രസക്ക് സമീപം പരേതനായ വേലായി മാസ്റ്ററുടെ പേരമകളും കേന്ദ്ര ഗവർമെൻ് ജീവനക്കാരനായിരുന്ന വലിയകത്ത് ഉണ്ണികൃഷ്ണൻ-പ്രസന്ന ദമ്പതികളുടെ മകളുമാണ് കാവ്യ.
കിരൺ ഏക സഹോദരനാണ്.
സമിതിയുടെ ഉപഹാരം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ കാവ്യക്ക് സമ്മാനിച്ചു. പഞ്ചായത്ത് മെമ്പർ എം.കെ അറഫാത്ത്, ലൈബ്രറി പ്രവർത്തകർ, കാവ്യയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.