തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രിയുള്ളത്. ഒരുമാസം മുമ്പ് ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.