Friday, November 22, 2024

പെരിയമ്പലം മണികണ്ഠൻ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെ വിട്ടു

പുന്നയൂർക്കുളം : യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ. ഏഴുപേരെ വെറുതെ വിട്ടു. ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തൃശ്ശൂർ  സെക്ഷൻ ഫോർ കോടതയിലാണ് വിധി പറഞ്ഞത്. ശിക്ഷ വിധി ഇന്ന് ഉച്ചക്ക് ശേഷം പുറപ്പെടുവിക്കും. 9 പ്രതികളുള്ള കേസിൽ രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയിൽ  നസറുള്ള  ഒളിവിലായതിനാൽ ഈ പ്രതിയെ വിചാരണ ചെയ്തിട്ടില്ല.

സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. 2004 ജൂണ് 12നാണ് കേസിനാസ്പദമായ സംഭവം. പേരാമംഗലത്ത് നടന്ന ആർ.എസ്.എസ് ശിബിരത്തിലേക്ക് അതിക്രമിച്ചുകയറി രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് എൻ.ഡി.എഫ് പ്രവർത്തകരായിരുന്ന റജീബ്, ലിറാർ എന്നിവരെ ആർ.എസ്.എസ് പ്രവർത്തകർ  മർദിച്ചതിലെ വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

പെരിയമ്പലം യതീംഖാന റോഡിന് സമീപത്തുവെച്ച് സുഹൃത്തുമായി 
സംസാരിച്ചുനിൽക്കുന്നതിനിടെയായരുന്നു ആക്രമിച്ചത്. അന്ന് പൊലീസ് സർക്കിൾ  ഇർസ്പെക്ടറായിരുന്ന ബി കൃഷ്ണകുമാറാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് സി.ഐമാരായിരുന്ന ഷാജു പോൾ, മോഹനചന്ദ്രൻ എന്നിവർ അന്വേഷണം നടത്തുകയായിരുന്നു. കേസിൽ 2014 ജനുവരിയിൽ വിചാരണ ആരംഭിച്ചതാണെങ്കിലും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മണികണ്ഠൻെറ സഹോദരൻ പി.വി രാജൻ സമർപ്പിച്ച  ഹരജിയുടെ അടിസ്ഥാനത്തിലാണ്  തുടരന്വേഷണത്തിന് അഡീഷനൽ സെഷൻസ്  ജഡ്ജി ഉത്തരവായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments