Thursday, September 19, 2024

ദുബൈയിൽ സന്ദർശനത്തിനെത്തിയ ഒരുമനയൂർ സ്വദേശി നിര്യാതനായി.

ഖബറടക്കം ദുബൈയിൽ നടക്കും.

ചാവക്കാട്: ദുബൈയിൽ സന്ദർശനത്തിനെത്തിയ ഒരുമനയൂർ സ്വദേശി നിര്യാതനായി.
ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസക്ക് പടിഞ്ഞാറ് രായംമരയ്ക്കാർ വീട്ടിൽ ആർ.കെ. കുഞ്ഞാമുവാണ് (77) മരിച്ചത്. ഭാര്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ദുബൈയിലാണ്. ഉംറ ചെയ്യാനുള്ള ഉദ്ദേശത്തിൽ രണ്ട് മാസം മുൻപാണ് നാട്ടിൽ നിന്ന് പോയത്.
ഭാര്യ : കുഞ്ഞിപ്പാത്തുണ്ണി (മുല്ലപ്പുഴ). മക്കൾ: ആഷിഖ്, സലീം, സാജിത, മുംതാസ്, മരുമക്കൾ: കബീർ, മുസദ്ദിഖ്, ഖൈറുന്നീസ, സജിനി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments