കടപ്പുറം: തൊട്ടാപ്പ് പാരഡൈസ് ക്ലബ് നടത്തുന്ന ഹസൻ മെമ്മോറിയൽ വിന്നെസ് ട്രോഫിക്കും മുജീബ് മെമ്മോറിയൽ റണ്ണസ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ പാരഡൈസ് പ്രീമിയര്‍ ലീഗിന് തുടക്കമായി. വാര്‍ഡ് മെമ്പര്‍ റാഹില വഹാബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇത്തവണ നാല് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. തുടർന്നുള്ള വര്‍ഷങ്ങളില്‍ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുമെന്ന് ക്ലബ് പ്രസിഡന്റ് നബീല്‍ പറഞ്ഞു.