Saturday, November 23, 2024

ചാവക്കാട് സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ച സംഭവം: ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ സസ്പെന്റ് ചെയ്തു; രണ്ടു പേർക്ക് സ്ഥലം മാറ്റം

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച സംഭവത്തിൽ ഡ്യൂട്ടി വീഴ്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സബ് ജയിലെ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ സസ്പെൻഡ് ചെയ്തു. മറ്റൊരു ഡെപ്യൂട്ടി പ്രിസൺ ഓഫീസറെയും, അസി.പ്രിസൺ ഓഫീസറെയും സ്ഥലം മാറ്റി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രാജേഷ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എസ്.ശ്രീജിത്തിനെ ഇടുക്കി ജില്ലാ ജയിലിലേക്കും, അസി.പ്രിസൺ ഓഫീസർ ജോർജ്ജ് സാവിയോയെ മുവ്വാറ്റുപുറ സ്പെഷൽ സബ് ജയിലേലേക്കുമാണ് മാറ്റിയത്. ഇക്കഴിഞ്ഞ 26നാണ് പോക്സോ കേസിലെ പ്രതി കുട്ടനെല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) തൂങ്ങി മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments