Thursday, March 12, 2026

മണത്തല അയിനപ്പുള്ളിയിൽ ഇനോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ മണത്തല അയിനപ്പുള്ളിയിൽ ഇനോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടു പേർക്ക് പരിക്ക്. വിവാഹത്തിൽ പങ്കെടുക്കാൻ പൊന്നാനിയിലേക്ക് പോകുകയായിരുന്ന കൊല്ലം മടത്തറ സ്വദേശികളായ സലീന (33), സജീന (39), അസൂറ ബിവി (52), അലീമ (60), ഷെരിഫ് (42), സിയാദ് (42), ഷൈല (38), സലിം (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജാ ആശുപത്രിയിലും പ പ്രാഥമിക ചികിൽസക്ക് ശേഷം തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments