തൃശൂർ: പിണറായി വിജയൻ്റ അധോലോക സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് അയ്യന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യന്തോൾ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. കെപിസിസി സെക്രട്ടറി എ.പ്രസാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. അഴിമതി നടത്താൻ മന്ത്രിമാർ പരസ്പരം മത്സരിക്കുകയാണനും
അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി സെക്രട്ടറിയുടെ കുടുംബവും മാറി എന്നും എ.പ്രസാദ് പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സുമേഷ്.കെ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജീഷ് അനന്ദൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ ധനീഷ് ജോയ്, രജേഷ് ഒളരി, സംഗീത് സി.എസ് എന്നിവർ പങ്കെടുത്തു.