Friday, September 20, 2024

അംഗൻവാടി ഹെൽപ്പറെ കൊലപ്പെടുത്താൻ ശ്രമം; ചാവക്കാട് സ്വദേശി പിടിയിൽ

പത്തനംതിട്ട: കോന്നിയിൽ അംഗൻവാടി ഹെൽപ്പറെ കൊലപ്പെടുത്താൻ ശ്രമം. ചാവക്കാട് സ്വദേശി മാലിക്ക് പിടിയിൽ. വകയാർ കൈതക്കര മുട്ടത്ത് പടിഞ്ഞാറ്റേതിൽ പ്രസന്നകുമാരിയേയാണ് ചാവക്കാട് പുന്നയൂർ ചെങ്ങശേരി വീട്ടിൽ മാലിക്ക് വീടിനുള്ളിൽ അതിക്രമിച്ച് കയറി കയറിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവ ശേഷം ഓടിപ്പോയ മാലിക്കിനെ നാട്ടുകാർ പിടികൂടി കോന്നി പോലീസിൽ ഏല്പിച്ചു. ഒരു വർഷമായി ഇവിടെ മേസ്തിരിപ്പണി ജോലി ചെയ്യുന്ന മാലിക്ക് വകയാർ കോളനിയിൽ പെൺകുട്ടിയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments