Friday, September 20, 2024

കടപ്പുറം പഞ്ചായത്തിൽ രണ്ടു റോഡുകൾ ഉദ്ഘാടനം ചെയ്തു

കടപ്പുറം: ഗ്രാമ പഞ്ചായത്ത് ബ്ലാങ്ങാട് മൂന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച കസ്തൂർബാ റോഡിൻ്റെയും ,പ്രിയദർശിനി റോഡിൻ്റെയും ഉദ്ഘാടനം ടി.എൻ .പ്രതാപൻ എം.പി. നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.മുഷ്ത്താക്കലി മുഖ്യാതിഥിയായി. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഡി. വീരമണി ,ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റസിയ അമ്പലത്ത് വീട്ടിൽ മെമ്പർമാരായ മൂക്കൻ കാഞ്ചന, എം.കെ. ഷൺമുഖൻ ,ഷാലിമ സുബൈർ ,പി.എ .അഷ്ക്കറലി ,ഷൈല മുഹമ്മദ് ,ഓവർസീയർ നാദിയ തുടങ്ങിയവർ പ്രസംഗിച്ചു .എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് രണ്ട് റോഡുകളും നിർമ്മിച്ചത്

.

RELATED ARTICLES
- Advertisment -

Most Popular

Recent Comments