തൃശൂർ: അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തിൽ തൃശൂർ ലോകസഭ പരിധിയിലെ എംപീസ് എക്സലൻസി ഫോർ ബെസ്റ്റ് കൗൺസിലർ അവാർഡ് പ്രഖ്യാപിച്ചു. മാനസികാരോഗ്യ പരിപാലന രംഗത്ത് പത്തു വർഷത്തോളമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന മണപ്പുറം മാഗീത് പബ്ലിക് സ്കൂൾ സ്റ്റുഡൻറ് ചീഫ് കൗൺസിലർ ജസ്ന രാജനാണ് പുരസ്കാരം ലഭിച്ചത്. തൃശൂർ എം.പി ടി.എൻ പ്രതാപൻ പ്രഖ്യാപിച്ചു. അയ്യായിരത്തിലേറെ കൗൺസലിംഗ് സെഷനുകൾ വിജയകരമായി പൂർത്തിയാക്കികൊണ്ട് മണപ്പുറം ഫൗണ്ടേഷൻ, മഹിമ കൗൺസിലിംഗ് എന്നീ സ്ഥാപനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജസ്ന രാജൻ സൈക്കോളജിയൽ ബിരുദാനന്തരബിരുദധാരിയാണ്. കുടുംബശ്രീ, സ്കൂളുകൾ, കോളേജുകൾ, സർക്കാർ പദ്ധതികൾ, ജയിലുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പരിശീലന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും തീരദേശ മേഖലയിലെ നൂറോളം വിദ്യാർത്ഥികളെ സൗജന്യമായി കൗൺസലിംഗ് നടത്തി മയക്കുമരുന്നിൽ നിന്നും മോചനം നൽകി കൊണ്ട് സാമൂഹ്യ സേവനത്തിലൂടെ ജീവിതം നയിക്കുന്ന വയനാട്കാരിയായ ജസ്നയ്ക്ക് അവാർഡും 5000 രൂപയും പ്രശസ്തിപത്രവും ടി.എൻ പ്രതാപൻ എം.പി തിങ്കളാഴ്ച്ച സമർപ്പിക്കും.

