Friday, September 20, 2024

ചാവക്കാട് മേഖലയിൽ പോലീസ് – റവന്യൂ സംഘത്തിന്റെ മിന്നൽ പരിശോധന വീണ്ടും; ഇന്ന് 36 കേസുകൾ ചാർജ് ചെയ്തു; മാസ്ക് ധരിക്കാത്ത 21 പേർക്കെതിരെ കേസ്

ചാവക്കാട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ചാവക്കാട് പോലീസും റവന്യൂ വകുപ്പും നടത്തിയ മിന്നൽ പരിശോധനയിൽ ഇന്ന് 36 കേസുകൾ ചാർജ് ചെയ്തു. ഇതിനുപുറമേ മാസ്ക്ക് ധരിക്കാത്തതിന് 21 പേർക്കെതിരെ കേസെടുത്തു. അനാവശ്യമായി ഇറങ്ങിയ ഏഴ് വാഹനങ്ങൾ പോലീസ് പിടികൂടി. നിയന്ത്രണം ലംഘിച്ച് മത്സ്യ വിൽപ്പന നടത്തിയ രണ്ടു വാഹനങ്ങൾ പിടിച്ചെടുത്ത് മത്സ്യം ലേലം ചെയ്തു.

ചാവക്കാട് നഗരസഭയിലും കടപ്പുറം പഞ്ചായത്തിലെ കള്ളാമ്പിപ്പടി, അഞ്ചങ്ങാടി , വട്ടേക്കാട്, ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവ്, മൂന്നാംകല്ല് മേഖലയിലായിരുന്നു മിന്നൽ പരിശോധന നടത്തിയത്. മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. ചാവക്കാട് അഡീഷണൽ തഹസിൽദാർ എം സന്ദീപ്, ഇൻസ്പെക്ടർ എസ് എച്ച്. ഒ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ വിൽസൻ ചെറിയാൻ, കെ.പി ആനന്ദ്, സീനിയർ സി.പി.ഒ എം എ ജിജി, സി.പി.ഒ മാരായ ഗീതു കൃഷ്ണൻ, ഹരികൃഷണൻ, അഖിൽ ജോബ്, നവാബ്, റവന്യൂ ഉദ്യോഗസ്ഥരായ
സുനിൽ ദത്ത്, മനോജ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments