Wednesday, November 25, 2026

‘ഭരണഘടനാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കണം’: എ. പ്രസാദ്

തൃശ്ശൂർ: രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ കരുത്തും വിശ്വാസ്യതയും നിലനിൽക്കണമെങ്കിൽ ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടനയുടെ അന്തസ്സും രാജ്യത്തിന്റെ ജനാധിപത്യ താൽപ്പര്യങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. ശ്രീ കേരളവർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്രമായ പ്രവർത്തനവും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ ഐപിഎസ് വിശിഷ്ടാതിഥിയായി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ അലാപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഇബ്രാഹിം അബ്ദുൽ സമദ്,  അഡ്വ. ശിവൻ മഠത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ ആലപ്പാട്ട്, എഴുത്തുകാരിയും എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് ജേതാവുമായ ഡോ. ഗ്ലോറി മാത്യു അയ്മനം, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ:  സി.ആർ പ്രമോദ് എന്നിവർ പ്രഭാഷണം നടത്തി.  കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് വി എൻ, ഡോ. ബിനോജ് ജോസ്, അരുണിമ സി പി, പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. കെ.എൻ. കണ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments