ചാവക്കാട്: ടെക്സ് ഫെഡ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടെക്സ്റ്റൈൽ ഫെഡറേഷൻ ലിമിറ്റഡ് ചെയർമാനായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് ചുമതലയേറ്റു. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചുമതല രേഖകൾ കൈമാറി. മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പി. അമീർ, ജില്ലാ ട്രഷറർ ആർ.വി അബ്ദുറഹീം, പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എം നസീർ, തൃശൂർ ജില്ലാ ഭാരവാഹികളായ പി.വി ഉമ്മർകുഞ്ഞി, ഐ.ഐ അബ്ദുൽ മജീദ്, പി.കെ നൗഷാദ്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, യുഡിഎഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഏ.എച്ച് സൈനുൽ ആബിദിൻ,
ദേശീയ സാമൂഹ്യ നീതി നവോത്ഥാന സമതി ജനറൽ സെക്രട്ടറി അഡ്വ. സി.എൻ ബാലൻ, എഴുത്തച്ഛൻ സ്മാരക സമാജം പ്രസിഡന്റ് അഡ്വ.പി.ആർ സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ഭാസ്കരൻ, റിനോജ്,
എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ, വി.എം സാഹിദ്, ഉസ്മാൻ എടയൂർ, നൗഷാദ് അഹമ്മു, ഫൈസൽ കാനാമ്പുള്ളി, എം.കെ.എം ഹബീബ്, കെ.എച്ച് ആബിദ്, ടെക്സ്ഫഡ് എം.ഡി എ.ബി തോമസ് തുടങ്ങിയവരും ജീവനക്കാരും സഹപ്രവർത്തകരും പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ ടെക്സ്ഫെഡ് ഓഫീസിലെത്തി ചെയർമാനായി ഔദ്യോഗികമായി ചാർജ് ഏറ്റെടുത്തത്. കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും സംയോജിത പവർലൂം സഹകരണ സംഘങ്ങളുടെയും പരമോന്നത സ്ഥാപനമാണ് ടെക്സ്ഫെഡ്
