Wednesday, November 25, 2026

തെക്കത്ത്കൃഷ്ണൻ സ്‌മാരക വായനശാല കെട്ടിട നിർമ്മാണ ഫണ്ട് സമാഹരണം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം: തെക്കത്ത്കൃഷ്ണൻ സ്‌മാരക വായനശാല കെട്ടിട നിർമ്മാണ ഫണ്ട് സമാഹരണം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ഉദ്ഘാടനം നിർവഹിച്ചു. ചെറായി നാക്കോലയിൽ നടന്ന ചടങ്ങിൽ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എ.ഡി ധനീപ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഇ.പി. സുഭാഷ്, സെലീന മൊയ്തീൻകോയ, എം.വി  ഷിനോജ്, എം.ബി സുജീഷ്, എം.കെ ബക്കർ, വി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പുന്നയൂർക്കുളം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും രഘുനാഥ് മാപ്പാല നന്ദിയും പറഞ്ഞു. വിവിധ വർഗ്ഗ-ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയിൽ മാരുതി വാഗൺ ആർ കാർ ഒന്നാം സമ്മാനവും, മാരുതി എസ്-പ്രസ്സോ കാർ രണ്ടാം സമ്മാനവും, ഇലക്ട്രിക് സ്കൂട്ടർ മൂന്നാം സമ്മാനവും, 5 പേർക്ക് സ്മാർട്ട് ഫോണുകൾ നാലാം സമ്മാനമായുമാണ് നൽകുന്നത്. ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്.
2026 ഡിസംബർ 1-ന് വൈകീട്ട് 5 മണിക്ക് ചെറായിയിൽ വെച്ച് ഫണ്ട് സമാഹരണത്തിന്റെ നറുക്കെടുപ്പ് നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments