Tuesday, November 24, 2026

പോത്ത് കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ: പോത്ത് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. പാലപ്പെട്ടി പുതിയിരുത്തി സ്വദേശികളായ ബഷീർ, ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ പുന്നയൂർ ആലാപാലം റോഡിൽ വാതക ശ്മശാനത്തിനടുത്ത് വെച്ചായിരുന്നു അപകടം. ബഷീറിന് തലക്കാണ് പരിക്കേറ്റത്. ബാബുവിന് കൈക്കും പരിക്കേറ്റു. രണ്ടുപേരേയും അകലാട് ഒറ്റയിനി നബവി ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments