Tuesday, November 24, 2026

രാഷ്ട്രപതിയുടെ 27 ന് ഗുരുവായൂർ ക്ഷേത്രദർശനം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപതി മുർമു നവംബർ 27ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. ഇതിൻറെ ഭാഗമായി ഗുരുവായൂർ നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം ഇങ്ങനെ:

1- നവംബർ 27ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം  ചൂണ്ടൽ ഭാഗത്തുനിന്നും കൂനംമൂച്ചിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അനുവദിക്കുന്നതല്ല.

2- നവംബർ 27ന്  ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കൂനംമൂച്ചിയിൽ നിന്നും അരിയന്നൂർ ജംഗ്ഷനിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അനുവദിക്കുന്നതല്ല.

3. നവംബർ 27ന്  ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് മുതൽ കരേക്കാട് ജംഗ്ഷൻ വരെയുള്ള ഔട്ടർ റിംഗ് റോഡിന്‍റെ തെക്കുഭാഗത്തുള്ള റോഡിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് അനുവദിക്കുന്നതല്ല.

4. എല്ലാ സ്വകാര്യ ബസ്സുകളും ഗുരുവായൂർ വെസ്റ്റ് നടയിൽ കമ്പിപ്പാലത്തിന് സമീപം താൽക്കാലികമായി സജ്ജീകരിച്ചിട്ടുള്ള മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്.

5. പൊന്നാനി, ചാവക്കാട് ഭാഗങ്ങളിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ടോറസ്, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ചാവക്കാട് ജംഗ്ഷന് മുമ്പായി തടഞ്ഞുനിർത്തി പാർക്ക് ചെയ്യേണ്ടതാണ്.

6. പാവറട്ടിയിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ടോറസ്, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ പഞ്ചാരമുക്ക് ജംഗ്ഷന് മുമ്പായി തടഞ്ഞുനിർത്തി പാർക്ക് ചെയ്യേണ്ടതാണ്.

7. ചാവക്കാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്കും ഭാരവാഹനങ്ങൾക്കുമുള്ള വഴിതിരിച്ചുവിടൽ:
   ചാവക്കാട് – മുതുവട്ടൂർ – വെസ്റ്റ് നട – മഹാരാജ – കരേക്കാട് ജംഗ്ഷൻ – പഞ്ചാരമുക്ക് വഴി.

8. കുന്നംകുളം ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്കും ഭാരവാഹനങ്ങൾക്കുമുള്ള വഴിതിരിച്ചുവിടൽ:
   മമ്മിയൂർ – മുതുവട്ടൂർ – വെസ്റ്റ് നട – കൈരളി ജംഗ്ഷൻ – മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ വഴി.

9. തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങൾക്കുമുള്ള വഴിതിരിച്ചുവിടൽ:
ചൂണ്ടൽ – കുന്നംകുളം – കോട്ടപ്പടി – മമ്മിയൂർ – മുതുവട്ടൂർ – വെസ്റ്റ് നട – കൈരളി ജംഗ്ഷൻ – മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ വഴി.
പ്രത്യേക നിർദ്ദേശം
കൈരളി ജംഗ്ഷൻ മുതൽ മമ്മിയൂർ ജംഗ്ഷൻ വരെ ബസ്സുകൾക്കും ഭാരവാഹനങ്ങൾക്കും വൺവേ ഗതാഗത സംവിധാനം ഏർപ്പെടുത്തുന്നതാണ്.

ഇന്നർ ഔട്ടർറിങ്ങ് റോഡുകളുടെ അരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ബഹു. വി.വി.ഐ.പി. യാത്രചെയ്യുന്ന റൂട്ടിൽ റോഡരികിലുള്ള സ്ഥാപനങ്ങളുടെയും കടകളുടെയും മുൻവശം ആളുകൾ കൂട്ടം കൂടി നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments