ചാവക്കാട്: ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തുന്ന 21-ാമത് ദേശവിളക്കിന് മുന്നോടിയായി ചാവക്കാട് വിശ്വനാഥ ക്ഷേത്ര മൈതാനിയിൽ ആദര സദസ്സും ഭക്തിഗാനസുധയും അരങ്ങേറി. രക്തദാനരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും ദുബായ് സർക്കാരിന്റെയും കേരള സർക്കാരിന്റെയും ഉൾപ്പടെ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ തത്വമസി മുൻ പ്രസിഡന്റ് ഉണ്ണി പുന്നാര എന്ന എൻ.വി ഷിജിത്തിനെ തത്വമസി ഗൾഫ് പ്രസിഡണ്ട് രഞ്ജിത്ത് ശിവരാമനും ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘം ചെയർമാൻ ഡോ. പി.വി മധുസൂദനനും ചേർന്ന് ആദരിച്ചു. കൺവീനർ എൻ.വി മധു, വിശ്വനാഥ ക്ഷേത്രം പ്രസിഡന്റ് പ്രധാൻ കുറ്റിയിൽ, സെക്രട്ടറി രമേഷ് കളത്തിൽ, ഗുരുപാദപുരി അയ്യപ്പസ്വാമി സേവ സംഘത്തിന്റെയും തത്വമസിയുടെയും ഭാരവാഹികളായ സുഭാഷ് മത്രംകോട്ട്, ബിനീഷ് രാജ്, എൻ.എ ബാലകൃഷ്ണൻ, കെ.കെ സഹദേവൻ, കെ.എസ് വിശ്വനാഥൻ, എൻ.എൻ പുഷ്പദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് തൃശ്ശൂർ പാട്ട് ഫാമിലിയുടെ ഭക്തിഗാനസുധ അരങ്ങേറി. നിഷാദ് സുൽത്താൻ, സജ്ന നിഷാദ്, ദിൽരൂപ നിഷാദ് എന്നിവർ നയിച്ച ഭക്തിഗാനസുധയിൽ ആയിരങ്ങൾ പങ്കെടുത്തു.
