Tuesday, November 24, 2026

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ റൂട്ട്സിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

ഗുരുവായൂർ: ശ്രീകൃഷ്ണ കോളേജ് അവസാന വർഷ പ്രീഡിഗ്രി ബാച്ചായ റൂട്ട്സിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം.പി സജീവ് ഉദ്ഘാനം ചെയ്തു. റൂട്ട്സ് പ്രസിഡന്റ് മനില സുനിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ടി.ഡി ശ്രീജ ലോഗോ പ്രകാശനം നിർവ്വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ പി.എ ഭാഗ്യനാഥ്, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി. ഗായത്രി, ഐ ഹോസ്‌പിറ്റൽ പിആർഒ ഡോ. റാണിമേനോൻ,  ഫെസ്റ്റ ലോവിൻ കെ.എഫ് എന്നിവർ സംസാരിച്ചു. ശ്രീകൃഷ്ണ കോളേജിൽ നടന്ന ക്യാമ്പിൽ പൊതുജനങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ,  ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു. കോളേജ് എൻഎസ്എസിന്റെ സഹകരണത്തോടെ ഐ ഒപ്റ്റിക്സ്‌, റാണി മേനോൻ ഐ ഹോസ്പിറ്റൽ, ശ്രീകൃഷ്ണ പ്രിഡിഗ്രി ലാസ്റ്റ് ബാച്ച് എന്നിവർ സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ ഡോ. വി. സുരേഷ് നമ്പൂതിരി സ്വാഗതവും റൂട്ട്സ് വൈസ് പ്രസിഡന്റ് കെ. ഹരി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments