Monday, November 23, 2026

പി.എൻ ബാബു രാജിന് തിരുവത്ര–കിറാമൻകുന്ന് സ്വദേശികളുടെ കൂട്ടായ്മയായ മോർണിംഗ് വാക്ക് ഗ്രൂപ്പിൻ്റെ സ്നേഹാദരവ്

ചാവക്കാട് : 2026-ലെ ഗ്ലോബൽ ബിസിനസ്സ് ലീഡർഷിപ്പ് അവാർഡിന് അർഹനായ ഖത്തർ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ പി.എൻ ബാബു രാജിനെ തിരുവത്ര–കിറാമൻകുന്ന് സ്വദേശികളുടെ കൂട്ടായ്മയായ മോർണിംഗ് വാക്ക് ഗ്രൂപ്പ്‌ സ്നേഹാദരവ് നൽകി. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം. സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.വി ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കിറാമൻകുന്ന് മഹല്ല് ഖത്തീബ് സാബിദ് സഖാഫി, തിരുവത്ര ശിവക്ഷേത്രം കമ്മിറ്റി സെക്രട്ടറി ജനാർദ്ദനൻ മത്രംകോട്ട്, എ.വി ഷറഫുദ്ധീൻ, എ.വി അബ്ദുൾ മജീദ്, കാദർ പുളിക്കൽ, വി.പി അഷറഫ്, എം.വി മുഹമ്മദാലി, പി.കെ ഷംസുദീൻ, പരപ്പിൽ ഗഫൂർ, എം.വി ലത്തീഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗസൽ സന്ധ്യ  അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments