Monday, November 23, 2026

ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിൽ  നിർമ്മലം പദ്ധതിക്ക് തുടക്കമായി

ചാവക്കാട്: പുതുയുഗ ശുചിത്വ കേരളത്തിനായി ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിൽ  നിർമ്മലം പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം പദ്ധതിയുടെ ഭാഗമായുള്ള ഐസി100 ചലഞ്ച് ജനകീയ ക്യാമ്പ് ആരംഭിച്ചു. വാർഡിലെ മാലിന്യം നിറഞ്ഞ ഒരു പ്രദേശം കണ്ടെത്തി അവിടെ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ഭംഗിയുള്ളതാക്കി 100 ദിവസം സംരക്ഷിച്ച് മനോഹരമായ ഗ്രീൻ പോയറ്റുകൾ ആക്കി മാറ്റുന്ന പദ്ധതിയാണിത്. നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷെർമിള സത്താർ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഗുരുവായൂർ ടെമ്പിൾ സിറ്റി  ബോസ് വാഴപ്പുള്ളി, കെ.വി സത്താർ, ഷെമീർ, സ്റ്റെപ്ന, ചാവക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്  വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments