ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പുതൂർ രചിച്ച ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവചരിത്രത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പുകൾ കേശവൻ്റെ അമ്പതാം വാർഷിക വിയോഗദിനത്തിൽ പ്രകാശനം ചെയ്തു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പെപിതസേത്തിൻ്റെ കവർ ചിത്രത്തോടുകൂടിയ മലയാളം പതിപ്പിൻ്റെയും ചെന്നൈയിലെ വികടൻ ബുക്സ് പ്രസിദ്ധീകരിച്ച തമിഴ് പരിഭാഷാപതിപ്പുമാണ് പ്രകാശനം ചെയ്തത്. ഗജരാജ പ്രതിമക്ക് മുന്നിൽ സ്‌മരണാഞ്ജലിക്ക് ശേഷം നടന്ന പ്രകാശന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ശിവൻ പാലിയത്ത്, പി.എ അഭിലാഷ്, അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, ഗുരുവായൂർ ദേവസ്വം പിആർഒ വിമൽ ജി നാഥ്, ഉണ്ണികൃഷ്ണൻ പുതൂരിന്റെ മകൻ ഷാജു പുതൂർ തുടങ്ങിയവർ പങ്കെടുത്തു.
