ഒരുമനയൂർ: കോഴിക്കോട് നടന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച റിസ്‌വാൻ ഉമ്മറിനെ കഴുത്താക്കൽ യൂത്ത് ഫ്രണ്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. കായികമേളയിൽ കേരള സ്കൂൾ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിലെ ബിലോ 14 മിക്സ്ഡ് സ്റ്റാന്റിംഗ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനമാണ് റിസ്‌വാൻ ഉമ്മർ കരസ്ഥമാക്കിയത്. ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ് ഉപഹാരം നൽകി. വൈ.എഫ്.സി പ്രസിഡന്റ് കെ.വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി അബൂബക്കർ സ്വാഗതവും ഇ.കെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. അഞ്ചാം വാർഡ് മെമ്പർ ഹഫ്സത്ത് അഷറഫ്, ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പി.കെ ഫസലുദ്ദീൻ എന്നിവർ. സംസാരിച്ചു. ട്രഷറർ പി.ടി മുഹമ്മദ് കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ അബ്ദുൽ മജീദ്, കെ.വി ജാഫർ, എ.വി അലി, അഷറഫ് പുന്ന, മുഹമ്മദുണ്ണി, നൂർജ ഹനീഫ, ഷമീറ അഷറഫ്, നസീറ ഉമ്മർ എന്നിവർ നേതൃത്വം നൽകി.
