Saturday, November 21, 2026

സംഗീതാമൃതധാര തീർത്ത് പഞ്ചരത്‌ന കീർത്തനാലാപനം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവദിനത്തിൽ ദശമിദിനത്തിൽ അരങ്ങേറിയ പഞ്ചരത്‌നകീർത്തനാലാപനം സംഗീതാമൃതധാരയായി. നാട്ട രാഗത്തിൽ ജഗദാനന്ദകാരക, ഗൗള രാഗത്തിൽ ദുഡുകുഗല, ആരഭിയിൽ സാധിം ചെനെ, വരാളിയിൽ കനകനരുചിരാ, ശ്രീരാഗത്തിൽ എന്ദരോ മഹാനുഭാവലു എന്നീ കീർത്തനങ്ങൾ പ്രശസ്ത സംഗീതഞ്ജർ ഒരുമിച്ചാലപിച്ചപ്പോൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സംഗീതാസ്വാദക മനസ്സുകൾ ആനന്ദത്തിൽ ആറാടി. പാർവ്വതിപുരം പത്മനാഭ അയ്യർ, എം.കെ ശങ്കരൻ നമ്പൂതിരി, ചേപ്പാട് എ.ഇ വാമനൻ നമ്പൂതിരി, പൊൻകുന്നം രാമചന്ദ്രൻ ,ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം , ഡോ.കെ മണികണ്ഠൻ, ആനയടി പ്രസാദ്, മാതംഗി സത്യമൂർത്തി, ഡോ. വിജയ ലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ. എൻ.ജെ നന്ദിനി, ഡോ. എ. അശ്വതി, ഡോ. ആനയടി ധനലക്ഷ്മി, രഞ്ജിനി വർമ്മ, ഗുരുവായൂർ ഭാഗ്യലക്ഷ്മി എന്നിവർ വായ്പാട്ടിലും പ്രൊഫ. എസ്. ഈശ്വര വർമ്മ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ വെങ്കിട്ടരാമൻ, മാവേലിക്കര വിജയകൃഷ്ണൻ, സുനിത ഹരിശങ്കർ എന്നിവർ വയലിനിലും പ്രൊഫ വൈക്കം വേണുഗോപാൽ , എൻ. ഹരി, കുഴൽമന്ദം രാമകൃഷ്ണൻ, കോവൈ കെ.എസ് രംഗനാഥൻ, ഡോ: കെ. ജയ കൃഷ്ണൻ, ഗുരുവായൂർ സനോജ് തുടങ്ങിയവർ മൃദംഗത്തിലും, താമരക്കുടി രാജശേഖരൻ, തിരുവനന്തപുരം രാജേഷ്, ഏലംകുളം ദീപു എന്നിവർ ഘടത്തിലും തൊടുപുഴ നടരാജൻ, പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ മുഖർശംഖിലും എൻ. മുകുന്ദ സ്വാമി ഗഞ്ചഞ്ചിറയിലും പക്കമേളമൊരുക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments