Friday, November 20, 2026

പൈതൃകം ഗുരുവായൂരിന്‍റെ ആഭിമുഖ്യത്തിൽ ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മശ്രേഷ്ഠ പുരസ്കാര ദാനവും നാളെ

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്‍റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മശ്രേഷ്ഠ പുരസ്കാര ദാനവും ഏകാദശി ദീപക്കാഴ്ച്ചയും  സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30ന് ഗുരുവായൂർ രുക്മണി റീജൻസിയിൽ ക്ഷേത്രം ഊരാളൻ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും. എൽഎംആർകെ സ്ഥാപകനും ക്യാപ്റ്റനുമായ രജിത്ത് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കർമ്മശ്രേഷ്ഠ പുരസ്കാരം പ്രമുഖ ആർക്കിയോളജിസ്റ്റ് റീജിയണൽ ഡയറക്ടർ കെ.കെ മുഹമ്മദിന് സമ്മാനിക്കും. 10001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങിയതാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം. ഇരിങ്ങാലക്കുട ശ്രീപുരം  താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ. ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഏകാദശി ഭക്ഷണം അന്നദാനമായി നൽകും. വൈകീട്ട് ആറിന് ഗുരുവായൂർ ദേവസ്വത്തിന്റെ സഹകരണത്തോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ദീപകാഴ്ച്ച ഒരുക്കും. കൊല്ലം ചവറ മഹാലക്ഷ്മി വിളക്കിന്റെ സഹകരണത്തോടെ നടത്തുന്ന ദീപക്കാഴ്ച്ച ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ മുഖ്യാതിഥിയാകും. വർക്കിംങ്ങ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, ജനറൽ കൺവീനർ ഡോ. കെ.ബി പ്രഭാകരൻ, ട്രഷറർ കെ.കെ വേലായുധൻ, കൺവീനർമാരായ മണലൂർ ഗോപിനാഥ്, ജയൻ മേനോൻ, മുരളി അകമ്പടി, എ.കെ ദിവാകരൻ, ശ്രീകുമാർ പി നായർ, രവി വട്ടരങ്ങത്ത്, കെ. സുഗതൻ, രാധാകൃഷണൻ ആലക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments