ഗുരുവായൂർ: മണ്ഡലകാല- മകരവിളക്കി നോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ ശാഖയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ടി.കെ നാരായണൻ, പി.കെ പുരുഷോത്തമൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി ശാഖ പ്രസിഡണ്ട് എം.വി രവീന്ദ്രനാഥ്, സെക്രട്ടറി രഘു ഇരിങ്ങപ്പുറം, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു
