Thursday, November 19, 2026

ഗുരുവായൂർ ദേവസ്വം ഡയറി 2027 പ്രകാശനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ  ദേവസ്വം ഡയറി 2027 പ്രകാശനം ചെയ്തു. ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു  പ്രകാശനചടങ്ങ്.  ക്ഷേത്ര സോപാനപ്പടിയിൽ  ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലും ചേർന്നാണ് ഡയറി ഗുരുവായൂരപ്പന് സമർപ്പിച്ചത്. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്  ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ  ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി ഡയറിയുടെ ഔപചാരിക പ്രകാശനം നിർവ്വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലിൻ്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ചടങ്ങിൽ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായകെ ബിനു, എം.രാധ, കെ.എസ്.മായാദേവി, പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ ജി നാഥ്  എന്നിവർ ചടങ്ങിൽ സന്നിഹിതരായി.. ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ദേവസ്വം ഡയറി ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ ഡയറി ലഭ്യമാണ്.ഇവിടെ നിന്നും ഡയറി ഭക്തജനങ്ങൾക്ക് വാങ്ങാം.. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments