Friday, November 20, 2026

ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ 78-ാം അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ 78-ാം അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.ആർ വാസു  അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, ഗീതാഗോപി, തൃശ്ശൂർ ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, ജൂബി ടി കുര്യാക്കോസ്,  ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു,  പി.ഐ സജിത, പി.കെ മഹിജ, സി.കെ ഉല്ലാസ്,  ഷീന ഉണ്ണികൃഷ്ണൻ, സി.എ ഗോപ പ്രതാപൻ, ടി.കെ ഉത്തമൻ, പി. ഗോപാലൻ,  പരമേശ്വരൻ കുന്നത്ത്, പി.വി അഫ്സൽ,  എച്ച്.എം നൗഫൽ, ഫസീന സുബൈർ, കെ.എം അലി, അബ്ദുൾ ഹമീദ്, ലെജുമോൾ, അഹമ്മദ് മോഹിദീൻ മുല്ല, സി. രാജഗോപാൽ, സിന്ധു അനിൽകുമാർ, സുധ ബാലചന്ദ്രൻ, റീന കരുണൻ, മനീഷ് വി ഡേവിഡ്, സർക്കിൾ സഹകരണ യൂണിയൻ അസിസ്റ്റന്റ് രജിസ്ട്രാർ സി.പി മോളി,  അസിസ്റ്റന്റ് ഡയറക്ടർ ഇ. ബിന്ദു സംസാരിച്ചു. സമ്മാനദാനം, സെമിനാർ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments