കടപ്പുറം: അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നും സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ തീപ്പന്ത സമരം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ തൊട്ടാപ്പ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം സുനാമി ഉന്നതിയിൽ സമാപിച്ചു. സമാപന യോഗത്തിൽ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സിദ്ദീഖുൽ അക്ബർ സംസാരിച്ചു. അവിശ്വസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാറുകൾക്ക് കഴിയുന്നില്ലെങ്കിൽ രാജിവെച്ചൊഴിയണമെന്നും അല്ലാത്തപക്ഷം ജനങ്ങൾ തന്നെ താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് സെക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് തൊട്ടാപ്പ് , പഞ്ചായത്ത് ട്രഷറർ സിയാദ്, യങ്ങ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ബിഷറുൽ ഹാഫി, ബ്രാഞ്ച് നേതാക്കളായ മുനീർ മൻസൂർ സുലൈമാൻ ഇല്യാസ് എന്നിവർ നേതൃത്വം നൽകി
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
