Friday, November 20, 2026

തപസ്യയുടെ നേതൃത്വത്തിൽ എം.എ കൃഷ്ണൻ അനുസ്മരണവും വിശ്വംഭര സ്മൃതിയും സംഘടിപ്പിച്ചു

ഗുരുവായൂർ: തപസ്യ കലാ സാഹിത്യവേദി ഗുരുവായൂർ ശാഖയുടെ നേതൃത്വത്തിൽ എം.എ കൃഷ്ണൻ അനുസ്മരണവും വിശ്വംഭര സ്മൃതിയും മഹാഭാരത സമീക്ഷയും സംഘടിപ്പിച്ചു. ഗുരുവായൂർ വൈഷ്ണവം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ കവി കാവാലം ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുള്ളത്ത് വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ് നീലാംബരൻ അനുസ്മരണ പ്രഭാഷണം നടത്തി. സതീശൻ ചാവക്കാടിന്റെ ‘മങ്ങി പോകാത്ത കാഴ്ചകൾ’ പുസ്തകം ആർഎസ്എസ് ഗുരുവായൂർ ജില്ല സംഘചാലക് ഡോ. നന്ദകുമാർ പ്രകാശനം ചെയ്തു. ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രവേശനം ലഭിച്ച ‘അട്ടപ്പാടി’ സിനിമയുടെ സംവിധായകൻ വിജീഷ് മണിയെ കാവാലം ശശികുമാർ ആദരിച്ചു. നടൻ ശൈലേഷ് എം.എ സാറിന്റെ കത്തുകൾ പ്രദർശിപ്പിച്ച് അനുസ്മരിച്ചു. മുരളി വെള്ളിത്തുരുത്തി, സുനിത സുകുമാരൻ, സ്വാമി പവനപുത്രദാസ്, എം.കെ ദേവരാജൻ, ശ്രീകുമാർ ഇഴുവപ്പാടി, കെ.ടി ബാലൻ, മുന്നൂലം നീലകണ്ഠൻ, ടി. കൃഷ്ണദാസ് മാസ്റ്റർ, കറപ്പു, രവി അടികൾ, സേതുമാധവൻ, ഷമ്മി, ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഹരിഹരൻ സ്വാഗതവും രമിത ബിജു നന്ദിയും പറഞ്ഞു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments