Saturday, November 21, 2026

‘സംസ്ഥാന സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാട്’; ചാവക്കാട് കേരള പ്രവാസി സംഘം ധർണ്ണ നടത്തി

ചാവക്കാട് : പ്രവാസി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ്ണ എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സ്വാഗതം പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം ഷെരീഫ് തളിക്കശ്ശേരി, ചാവക്കാട് ഏരിയ കമ്മിറ്റി അംഗം പി.കെ രാധാകൃഷ്ണൻ, വത്സൻ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഉസ്ന സൈഫുദ്ദീൻ, ജാസ്മിൻ ഹനീഫ, പി.എം യഹിയ, അബ്‌ദുൾ കലാം കാനാംപുള്ളി, കെ.വി അബ്‌ദുൾ റഷീദ്, രാമചന്ദ്രൻ, കെ. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments