ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ മീഡിയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. 2025 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫോട്ടോഗ്രാഫി ജേതാവ് കെ ജെറോം ജോഷി ക്ലബ് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി വീഡിയോ എഡിറ്റിംഗ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂൾ പ്രിൻസിപ്പൽ സജിത്ത്, വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് എന്നിവർ ഇന്നത്തെ സമൂഹത്തിൽ മീഡിയയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മീഡിയ ക്ലബ് അംഗങ്ങളായ കുട്ടികളും, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പങ്കെടുത്തു. അധ്യാപകരായ ഹാഷിം, ടെസ്ലല, ജെമി എന്നിവർ നേതൃത്വം നൽകി.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
