Sunday, November 15, 2026

ചാവക്കാട് കൺസോളിൻ്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനം ആചരിച്ചു

ചാവക്കാട്: നിശ്ശബ്ദ കൊലയാളി എന്ന കുറ്റ പേരിൽ അറിയപ്പെടുന്ന പ്രമേഹ രോഗം മനുഷ്യരുടെ ആരോഗ്യത്തെയും ആയുസ്സിനെയും കാർന്ന് തിന്നുകയാണെന്ന്  ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ പറഞ്ഞു. ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഹയാത്ത് ആശുപത്രിയും പൊന്നറ ജ്വല്ലറിയുമായി സഹകരിച്ച് നടത്തിയ ലോക പ്രമേഹ ദിന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം .കൺസോൾ ആക്ടിംഗ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്  അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രമേഹ ബോധവത്കരണ ലീഫ് ലെറ്റ് വിതരണവും ഹയാത്ത് ഹോസ്പിറ്റലിന്റെ നേതൃത്ത്വത്തിലുള്ള മെസിക്കൽ ടീം നയിച്ച സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ ടെസ്റ്റും നടന്നു. 200 ഓളം പേർ രോഗ നിർണ്ണയം നടത്തി. പ്രോഗ്രാം കൺവീനർ ജമാൽ താമരത്ത്, കൺസോൾ ട്രസ്റ്റി വി. കാസിo,  പൗരപ്രമുഖൻ നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു. കൺസോൾ ട്രസ്‌റ്റിമാരായ പി.എം അബ്ദുൾ ഹബീബ്, സി.എം  ജനീഷ്, സ്റ്റാഫ് അംഗങ്ങളായ ഫബിജ, സൈനബ, സൗജത്ത് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.കെ നൌഷാദ് അലി സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ പി.വി അബ്ദുമാഷ് നന്ദിയും പറഞ്ഞു.

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments