Sunday, November 15, 2026

ചാവക്കാട് ഉപജില്ലാ കലോത്സവം ലൈവ് സ്ട്രീമിങ്; ഏറ്റവും കൂടുതൽ പേർ കണ്ടത് സർക്കിൾ ലൈവ് ന്യൂസിലൂടെ

ഗുരുവായൂർ: കഴിഞ്ഞദിവസം സമാപിച്ച ചാവക്കാട് ഉപജില്ലാ കലോത്സവം ലൈവ് സ്ട്രീമിങ് വഴി ഏറ്റവും കൂടുതൽ പേർ കണ്ടത് സർക്കിൾ ലൈവ് ന്യൂസിലൂടെ. സർക്കിൾ ലൈവ് ന്യൂസിൻ്റെ യൂട്യൂബ് ചാനലിലൂടെ മാത്രം അമ്പതിനായിരത്തോളം പേരാണ് വിവിധ മത്സരങ്ങൾ കണ്ടാസ്വദിച്ചത്. സർക്കിൾ ലൈവ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് വഴിയും പതിനായിരങ്ങൾ കലോത്സവം വീക്ഷിച്ചു. തൈക്കാട് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും ബ്രഹ്മകുളം സെൻ്റ് തെരേസാസ് ഹൈസ്‌കൂളിലുമായാണ് കലോത്സവം അരങ്ങേറിയത്. ലൈവ് സ്ട്രീമിങ് വിജയകരമാക്കുന്നതിൽ പരസ്യദാതാക്കളുടെ പിന്തുണയും നിർണായകമായി. ലൈവ് സ്ട്രീമിങ്ങിന് ആവശ്യമായ പിന്തുണയും സഹകരണവും നൽകിയ സ്കൂൾ അധികൃതർക്കും സംഘാടകർക്കും മറ്റ് സഹകാരികൾക്കും പരസ്യദാതാക്കൾക്കും സർക്കിൾ ലൈവ് ന്യൂസ് നന്ദി അറിയിച്ചു.

ചാവക്കാട് ഉപജില്ലാ സ്കൂൾ ക

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments