പുന്നയൂർക്കുളം: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ സംഘടനയുടെ ചെയർമാൻ അന്തരിച്ച ഷാഹുൽ പള്ളത്തിന്റെ അനുസ്മരണം സ സംഘടിപ്പിച്ചു. മന്ദലാംകുന്ന് ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടി എ.ഐ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. പി.എ ലിയാഖാത്തലി ഖാൻ അധ്യക്ഷത വഹിച്ചു. ഷാഹുൽ പള്ളത്തിന്റെ പേരിലുള്ള വിദ്യാജ്യോതി പുരസ്കാര പ്രഖ്യാപനവും നടത്തി. ഡി.സി.സി. സെക്രട്ടറി സി.എ. ഗോപപ്രതാപൻ, ചാവക്കാട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബു, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എ. ഐഷ, സലീം കുന്നമ്പത്ത്, കോൺഗ്രസ് പുന്നയൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. ഷുക്കൂർ, മത്സ്യത്തൊഴിലാളി എ ഐടി യു സി സംസ്ഥാന സെക്രട്ടറി വി.എ.ശംസുദ്ദീൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.മുസ്താക്കലി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീർ, സിപിഐഎം പുന്നയൂർ എൽ സി കമ്മിറ്റി അംഗം വി.കെ. ഇർഷാദ്, പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ഹസ്സൻ, വെൽഫെയർ പാർട്ടി മണ്ഡലം ഭാരവാഹി സൈനുദ്ദീൻ ഫലാഹി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സൈതലവി പടിഞ്ഞാറയിൽ, മൊയ്തീൻ ഷാ പള്ളത്ത്, ടി.കെ. കാദർ, അക്ബർ അകലാട് എന്നിവർ സംസാരിച്ചു. യൂസഫ് തണ്ണി തുറക്കൽ ഷഹീർ പടിഞ്ഞാറയിൽ പി.എസ് .ശംറൂദ് ഷാഹുൽ കറുത്തക്ക പ്രജോഷ് പ്രതാപൻ ജിൻഷാദ് അല്ലാമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിനേഷ് വലിയ കത്ത് സ്വാഗതവും സുൽത്താൻ മന്ദലംകുന്ന് നന്ദിയും പറഞ്ഞു.
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
