Friday, November 13, 2026

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം; അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായി. അഴിമുഖത്തു നിന്ന് ആരംഭിച്ച കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ക്രോസ്കൺട്രി മത്സരത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ ഹൈജമ്പ് മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ  റിസ്വാൻ അബ്ദുറസാക്കും ബാഡ്മിൻ്റൻ മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഫർഹാൻ റാഫിയും ചേർന്ന് നിർവഹിച്ചു.   കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്ക്കർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്  ചെയർമാൻ പി.വി.ദിലീപ്കുമാർ, കുന്നംകുളം ഉപജില്ല ഏ.ഇ.ഒ മുഹമ്മദ് മുബാറക്ക് മാസ്റ്റർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത്, ഉദ്യോഗസ്ഥരായ ആർ.കെ.മുഹമ്മദ് ഷഫീഖ്, പി.കെ.ഷറഫുദ്ദീൻ, ഏ.എം.ഹക്കീം, ഏ.കെ.ഫൈസൽ ആറങ്ങാടി, മുഹമ്മദ് ബഷീർ വിവിധ ക്ലബ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments