ചാവക്കാട്: ഖത്തറിൽ നിന്ന് കുടുംബസമേതം അവധിക്ക് നാട്ടിൽ വന്ന് തിരിച്ച് പോകാൻ ഒരുങ്ങുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പാലയൂർ പള്ളിക്ക് വടക്ക് നീലങ്കാവിൽ തോമസ് ആഗ്നസ് മകൻ റാഫി തോമസാ(46) ണ് മരിച്ചത്. ഖത്തറിലേക്ക് തിരിച്ച് പോകാൻ ഇന്നലെ പെട്ടിയും മറ്റും ഒരുക്കുന്നതിനിടയിൽ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിചപ്രവേശിപ്പിച്ചെങ്കിലുംങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ (വെള്ളി) രാവിലെ 10.30 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ നടക്കും. ഭാര്യ: ജോളി.
മകൾ: ഐറിൻ.
സഹോദരി: റീന.
