വടക്കേക്കാട്: മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ വീണു രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ക്ഷേത്രത്തിനു സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്. രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഉടൻ തന്നെ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നേഴ്സിഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
