ചാവക്കാട്: വാർഡിനെ അവഗണിച്ച നഗരസഭക്ക് കൗൺസിലറുടെ മറുപടി, റോഡിലെ കുഴിക ഇടക്കാൻ മൺവെട്ടിയെടുത്ത് നിരത്തിലിറങ്ങി ചാവക്കാട് നഗരസഭ കൗൺസിലർ. ചാവക്കാട് നഗരസഭ 14 -ാം വാർഡ് കൗൺസിലർ ആസിഫ് പാലയൂരാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് നിരവധി തവണ നഗരസഭയെ അറിയിച്ചിരുന്നതായി കൗൺസിലർ പറഞ്ഞു. എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് താൻ മൺവെട്ടിയുമായി നിരത്തിലിറങ്ങി റോഡിലെ അപകടകരമായ കുഴികൾ താൽക്കാലികമായി അടച്ചത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം നാട്ടുകാർ യാത്രാദുരിതം നേരിടുന്നതായും ഇനിയെങ്കിലും നഗരസഭ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആസിഫ് പാലയൂർ ആവശ്യപ്പെട്ടു.
